ചെറുതാഴത്ത് ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു.

ചെറുതാഴത്ത് ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു.

പരിയാരം (Kannur Daily) : കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു.

Airborn Ad

കുളപ്പുറം ഈസ്റ്റ് ഭഗത് സിങ്ങ് വായനശാലക്ക് സമീപം യുഡിഎഫ് സ്ഥാപിച്ച പ്രചരണ ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കുളപ്പുറത്തെ കെ. ശരത്ത് നശിപ്പിച്ചതായി യു.ഡി.എഫ് പഞ്ചായത്ത് പ്രചാരണ കമ്മറ്റി കണ്‍വീനര്‍ യു.രാമചന്ദ്രന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Aim Institute

ഏപ്രില്‍ ഏഴിന് രാത്രി 9 മണിക്കായിരുന്നു സംഭവം. ചെറുതാഴം പഞ്ചായത്തില്‍ യു.ഡി.എഫില്‍ ലീഗും കോണ്‍ഗ്രസും തമ്മിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുമുള്ള ഐക്യമില്ലായ്മ യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ