കല്ല്യാശ്ശേരിയിൽ വെടിപൊട്ടിക്കുന്നതിനിടെ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചു..

കല്ല്യാശ്ശേരിയിൽ വെടിപൊട്ടിക്കുന്നതിനിടെ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചു..

കല്യാശേരി: കല്ല്യാശ്ശേരിയിൽ വെടിപൊട്ടിക്കുന്നതിനിടെ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചു. കെല്‍ട്രോണ്‍ നഗറിലെ തണ്ടേന്‍ രാജീവന്റെ ഉടമസ്ഥതയിലുള്ള വീട്ടുമുറ്റത്തെ തെങ്ങിനാണ് വെടിപൊട്ടിക്കുന്നതിനിടെ തീപിടിച്ചത്. ഇന്നലെ സന്ധ്യക്ക് 6.55 ഓടെയായിരുന്നു സംഭവം.

രാജീവിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന നടുവില്‍ സ്വദേശി ജയരാജനാണ് വെടിപൊട്ടിച്ചത്. റോക്കറ്റ് വെടി പൊട്ടിച്ചപ്പോൾ തെങ്ങിന്റെ മണ്ടയിൽ വീണ് തീപിടിക്കുകയായിരുന്നു.

വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തിലെ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചു. എം.സജില്‍കുമാര്‍, സി.അഭിനേഷ്, വി.ആര്‍.നന്ദഗോപാല്‍, എ.അനൂപ് എന്നിവരും തീകെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു. തെങ്ങ് പൂര്‍ണമായും കത്തിനശിച്ചു.

വളരെ പുതിയ വളരെ പഴയ